തൃശൂരില്‍ ഒന്നരക്കോടിയുടെ നിരോധിത നോട്ട് പിടികൂടി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

ഫയല്‍ ചിത്രം

തൃശൂര്‍: തൃശൂര്‍ ചാവക്കാട്ട് ഒന്നരക്കോടിയുടെ നിരോധിത നോട്ട് പിടികൂടി. വാഹനത്തില്‍ നോട്ടുകടത്തുകയായിരുന്ന അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു. ചാ​വ​ക്കാ​ട് ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ട​യി​ലാ​ണ് നോ​ട്ടു​ക​ട​ത്തു​സം​ഘം പി​ടി​യി​ലാ​യ​ത്.

സംഭവത്തില്‍ പാ​ല​ക്കാ​ട് പ​റ​ളി സ്വ​ദേ​ശി ഹ​ബീ​ബ് (58), വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി ഷ​റ​ഫു​ദീ​ൻ (40), കോയമ്പത്തൂര്‍ സ്വദേശികളായ താ​ജു​ദീ​ൻ ഇ​ബ്രാ​ഹിം (37), ഫി​റോ​സ്ഖാ​ൻ (33), മു​ഹ​മ്മ​ദ് റി​ഷാ​ദ് (29) എന്നിവരാണ് പിടിയിലായത്. രണ്ട് കാറുകളിലായിരുന്നു സംഘം സഞ്ചരിച്ചിരുന്നത്. ഇതില്‍ ഒരു കാറിലായിരുന്നു നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കടത്തിത്. ആ​യി​ര​ത്തിന്റെ 70 ല​ക്ഷം രൂ​പ​യും അ​ഞ്ഞൂ​റി​ന്റെ 80 ല​ക്ഷം രൂ​പയുമാണ് കാറില്‍ നിന്ന് പിടികൂടിയത്. കാ​റു​ക​ളി​ലൊ​ന്ന് ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നും മ​റ്റൊ​ന്ന് കേ​ര​ള ര​ജി​സ്ട്രേ​ഷ​നു​മാ​ണ്.

2016 ന​വം​ബ​ർ എ​ട്ടി​നാ​ണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ച്‌കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നത്.

DONT MISS
Top