ഏറ്റവും മികച്ച ടീം ഞങ്ങളാണെന്ന് പറയില്ല, കാരണം സത്യം അതല്ല: മെസ്സി

ലയണല്‍ മെസ്സി

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്വന്തം ടീമിനേക്കുറിച്ച് വ്യക്തമായ അഭിപ്രായവുമായി സൂപ്പര്‍താരം മെസ്സി. അര്‍ജന്റീനയുടെ ആരാധകര്‍ക്ക് ഒരു സന്ദേശം എന്ന നിലയിലാണ് അദ്ദേഹം ടീമിനേക്കുറിച്ചുള്ള അഭിപ്രായം തുറന്നുപറഞ്ഞത്.

അര്‍ജന്റീന ലോകകപ്പ് നേടുമെന്ന പ്രതീക്ഷ ആയിക്കോളൂ. പക്ഷേ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാകണം ആ പ്രതീക്ഷ എന്ന് മെസ്സി പറഞ്ഞു. ചാനല്‍ 13ന് അനുവദിച്ച അഭിമുഖത്തിലാണ് മെസ്സിയുടെ തുറന്നുപറച്ചില്‍.

“റഷ്യയിലേക്ക് ഞങ്ങള്‍ പോകുന്നത് ഫേവറൈറ്റുകളായല്ല എന്ന് ആരാധകര്‍ മനസിലാക്കണം. മികച്ച കളിക്കാരുടെ ഒരു സംഘമാണ് ഞങ്ങള്‍. ഏതറ്റം വരെയും പോരാടാന്‍ തയാറുമാണ്. അങ്ങേയറ്റം വിശ്വാസമുണ്ട് ഈ ടീമില്‍. അനുഭവ സമ്പത്തും പ്രതിഭയും സമ്മേളിക്കുന്ന ടീമാണ്. എന്നാല്‍ ഏറ്റവും മികച്ച ടീം ഞങ്ങളാണെന്ന് പറയാന്‍ സാധിക്കില്ല, കാരണം സത്യം അതല്ല”, മെസ്സി പറഞ്ഞു.

ബ്രസീലും ജര്‍മനിയും മികച്ച ടീമുകളുമായിട്ടാണ് എത്തുന്നത് എന്ന് മെസ്സി സൂചിപ്പിച്ചതും ശ്രദ്ധേയമായി. സ്‌പെയിനിനായി ഒരിക്കലും കളിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും ബാഴ്‌സ തന്റെ യൂറോപ്യന്‍ ക്ലബ് മാത്രമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top