ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കം; ഇന്ത്യ ചൈനീസ് തായ്‌പേയിയെ നേരിടും

മുംബൈ: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കമാകും. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ ചൈനീസ് തായ്‌പേയിയെ നേരിടും. രാത്രി എട്ടിന് മുംബൈ ഫുട്‌ബോള്‍ അരീനയിലാണ് മത്സരം.

അഖിലേന്ത്യ ഫുട്ബോള്‍ അസോസിയേഷന്‍(എഐഎഫ്എഫ്) സംഘടിപ്പിക്കുന്ന ഇന്റര്‍ കോണ്ടിനെന്റല്‍ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ കെനിയയും ന്യൂസിലന്‍ഡുമാണ് മറ്റ് രണ്ട് ടീമുകള്‍. ജൂണ്‍ നാലിന് കെനിയയോടും, ഏഴിന് ന്യൂസിലന്‍ഡിനോടും ഇന്ത്യ ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകള്‍ പത്തിന് നടക്കുന്ന ഫൈനലിന് യോഗ്യത നേടും.

അതേസമയം, അടുത്തവര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന ഏഷ്യന്‍ കപ്പിന് മുന്‍പുള്ള തയ്യാറെടുപ്പായിട്ടാണ് ഇന്ത്യ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനെ സമീപിക്കുന്നത്. ന്യൂസിലന്‍ഡ്, കെനിയ ടീമുകളോടൊപ്പമുള്ള മത്സരങ്ങള്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ കുട്ടികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കും. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ടീമിലെ ശ്രദ്ധാകേന്ദ്രം.

ടീം-

ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിംഗ് സന്ധു, അമൃന്ദര്‍ സിംഗ്, വിശാല്‍ കൈത്.

പ്രതിരോധം: സുഭാഷിഷ് ബോസ്, പ്രിതം കോടാല്‍, അനസ് എടത്തൊടിക, സന്ദേശ് ജിങ്കാന്‍, സലാം രഞ്ജന്‍ സിംഗ്, ലാല്‍രുവത്താര, ജെറി ലാല്‍രിന്‍സുല, നാരായണ്‍ ദാസ്.

മധ്യനിര: ഉദാന്ത സിംഗ്, ആഷിക് കുറുണിയന്‍, എംഡി റഫീഖ്, അനിരുദ്ധ് താപ്പ, റൗളിന്‍ ബോര്‍ജസ്, ഹലിചരന്‍ നര്‍സാറി, ലാല്‍ദന്‍മാവിയ റാള്‍റ്റെ.

മുന്നേറ്റനിര: ബല്‍വന്ത് സിംഗ്, ജെജെ ലാല്‍പെഖുല, സുനില്‍ ഛേത്രി, അലന്‍ ഡിയോറി

DONT MISS
Top