രോഗിയെ ബോധം കെടുത്താതെ തലച്ചോറില്‍ ശസ്ത്രക്രിയ; ചരിത്രം സൃഷ്ടിച്ച് എറണാകുളം ജനറല്‍ ആശുപത്രി

ജംഹര്‍

കൊച്ചി: രോഗിയെ ബോധം കെടുത്താതെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി ചരിത്രം സൃഷ്ടിച്ച് എറണാകുളം ജനറല്‍ ആശുപത്രി. സ്വകാര്യ ആശുപത്രിയില്‍ ലക്ഷക്കണക്കിന് രൂപ വരുന്ന ശസ്ത്രക്രിയയാണ് ജനറല്‍ ആശുപത്രിയില്‍ സൗജന്യമായി നടത്തിയത്. ഡോക്ടര്‍ ഡാല്‍വിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്.

എറണാകുളം ജനറല്‍ ആശുപത്രിയുടെ ചരിത്രത്തില്‍ ആദ്യമായാണ് രോഗിയെ മയക്കാതെ ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയയിലുടനീളം ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ ജംഹര്‍ ഡോക്ടര്‍മാരോട് സംസാരിച്ചിരുന്നു. ഇതിനെടെയാണ് ഡോക്ടര്‍ ഡാല്‍വിന്റെ നേതൃത്വത്തിലുള്ള സംഘം രോഗിയുടെ തലച്ചോറിലെ മുഴ നീക്കം ചെയ്തത്.

ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണമായും ആരോഗ്യം നേടിയ ജംഹര്‍ ഉടന്‍ ആശുപത്രി വിടും. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡാല്‍വിന്‍ സ്വകാര്യ ആശുപത്രിയിലെ ജോലി ഉപേക്ഷിച്ചാണ് എറണാകുളം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിയത്.

DONT MISS
Top