ചന്ദാ കൊച്ചാറിനെതിരെ ഐസിഐസിഐ അന്വേഷണം പ്രഖ്യാപിച്ചു

മുംബൈ: ഐസിഐസിഐ ബാങ്ക് എംഡി എംഡിയും സിഇഒയുമായുമായ ചന്ദാ കൊച്ചാറിനെതിരെ ബാങ്ക് അന്വേഷണം പ്രഖ്യാപിച്ചു. വഴിവിട്ടരീതിയില്‍ ലോണുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. സെബിയും കഴിഞ്ഞയാഴ്ച്ച കൊച്ചാറിന് നോട്ടീസ് നല്‍കിയിരുന്നു.

വീഡിയോകോണ്‍, ന്യൂപവര്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ലോണ്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് ചന്ദാ കൊച്ചാര്‍ വിവാദത്തിലകപ്പെട്ടത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് ബാങ്ക് വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലില്‍ ബാങ്ക് വ്യക്തമാക്കിയത് ചന്ദാ കൊച്ചാറിനെതിരായ ആരോപണങ്ങളില്‍ കാര്യമില്ല എന്നും കൊച്ചാറില്‍ പൂര്‍ണവിശ്വാസമുണ്ടെന്നുമായിരുന്നു. എന്നാല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ ബാങ്കിന്റെ നിലപാടില്‍ മാറ്റമുണ്ടെന്നാണ് വ്യക്തമാകുന്നത്.

വീഡിയോകോണിന് 3250 കോടി രൂപയാണ് ബാങ്ക് ലോണനുവദിച്ചത്. ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവിന് വീഡിയോകോണ്‍ മേധാവിയുമായി ബന്ധമുണ്ട് എന്നും ആരോപണമുണ്ട്.

DONT MISS
Top