ആദിവാസി ബാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു; വയനാട്ടില്‍ നാളെ ഹര്‍ത്താല്‍

ഫയല്‍ ചിത്രം

സുല്‍ത്താന്‍ബത്തേരി : വയനാാട്ടില്‍ ആദിവാസി ബാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായിട്ടും ആനകളെ തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് യുഡിഎഫിന്റെ ഹര്‍ത്താല്‍.

കര്‍ണാടക അതിര്‍ത്തിയില്‍പ്പെടുന്ന മു​തു​മ​ല പു​ലി​യാ​രം കാ​ട്ടു​നാ​യ്ക കോ​ള​നി​യി​ലെ ച​ന്ദ്ര​ന്‍റെ മ​ക​ൻ മ​ഹേ​ഷ് (​മാ​ര​ൻ-11) നെ​യാ​ണ് കാ​ട്ടാ​ന കു​ത്തി​ക്കൊ​ന്ന​ത്. ചൊവ്വാഴ്ച രാ​ത്രി ഏ​ഴോ​ടെ പൊ​ൻ​കു​ഴി​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ൽ വി​രു​ന്നുവ​ന്ന​താ​യി​രു​ന്നു മ​ഹേ​ഷ്. ഇ​ന്ന് പുലർച്ചെ കോ​ള​നി​ക്ക് 150 മീ​റ്റ​ർ  അ​ക​ലെ വ​ച്ചാ​ണ്സൈ ക്കിളില്‍ സഞ്ചരിക്കുകയായിരുന്ന മഹേഷിനെ കാട്ടാന ആക്രമിച്ചത്.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് കൊ​ണ്ടു​പോ​കാ​ൻ അനുവദിക്കാതെ പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം ഉയർത്തിയിരുന്നു. മോ​ർ​ച്ച​റി​യി​ൽ എ​ത്തി​യ വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ സാ​ജ​നെ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞുവയ്ക്കുകയും ചെയ്തു.  കൊലയാളി ആനയെ മയക്കുവെടിവച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇതിന് പിന്നാലെയണ് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

DONT MISS
Top