പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂര്‍ സമരം ആരംഭിച്ചു

ദില്ലി: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പൊതുമേഖലാ ബാങ്കുകള്‍ ഇന്നും നാളെയും പണിമുടക്കും. 21 പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. പണിമുടക്ക് നടക്കുന്നതിനാല്‍ ബാങ്കില്‍ മേഖല ഭാഗികമായി സ്തംഭിച്ചേക്കും.

ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ബാങ്കുകള്‍ എടിഎമ്മുകളില്‍ പണം നിറച്ചിട്ടുണ്ട്. എന്നാല്‍ പണിമുടക്ക് നടക്കുന്ന രണ്ട് ദിവസങ്ങളില്‍ ബാങ്കുകള്‍ എടിഎമ്മില്‍ പണം നിറയ്ക്കില്ല.

സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരും 48 മണിക്കൂര്‍ പണിമുടക്കാണ് നടത്തുന്നത്. പണിമുടക്ക് നടത്തുന്ന 21 ബാങ്കുകള്‍ ചേര്‍ന്നാണ് രാജ്യത്തെ 75 ശതമാനത്തോളം വരുന്ന ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുന്നത്.

ഡിജിറ്റല്‍ ബാങ്കിംഗിനെ പണിമുടക്ക് ബാധിക്കില്ല. പണിമുക്ക് നടക്കുന്ന ദിവസങ്ങളില്‍ ഇടപാടുകളില്‍ ഭാഗിമകമായ തടസം നേരിടുമെന്ന് എസ്ബിഐ നേരത്തെ തന്നെ ഉപഭോക്താക്കളെ അറിയിച്ചിരുന്നു.

DONT MISS
Top