കെസി അബ്ദുറഹിമാന് സൈന്‍ ജിദ്ദ ചാപ്റ്റര്‍ യാത്രയയപ്പു നല്‍കി


ജിദ്ദ: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോവുന്ന സൈന്‍ ജിദ്ദ ചാപ്റ്ററിന്റെ എക്‌സിക്യൂട്ടീവ് മെമ്പറും മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ കെസി അബ്ദുറഹിമാന് സൈന്‍ ജിദ്ദ ചാപ്റ്റര്‍ യാത്രയയപ്പ് നല്‍കി. ഷറഫിയ ഇമ്പാല ഗാര്‍ഡനില്‍ നടന്ന സൈന്‍ ജിദ്ദയുടെ യാത്രയയപ്പു യോഗത്തില്‍ ഡയറക്ടര്‍ റഷീദ് വരിക്കോടന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ വിപി ഹിഫ്‌സുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ വെളിയംകോട്, അഡ്വക്കേറ്റ് അലവിക്കുട്ടി, ജുനൈസ് കെടി, ഷാനവാസ് മാശ്ശര്‍, എന്‍എം ജമാലുദ്ദിന്‍, ഷമീം വല്ലേടത്തു, സാബിത് എന്നിവര്‍ സംസാരിച്ചു. കെസി അബ്ദുറഹിമാന്‍ മറുപടി പ്രസംഗം നടത്തി. റഷീദ് വരിക്കോടന്‍ ചാപ്റ്ററിന്റെ ഉപഹാരം കെസി അബ്ദുറഹിമാന് നല്‍കി. എക്‌സികൃൂട്ടീവ് കോഡിനേറ്റര്‍ അഷ്‌റഫ് പൊന്നാനി സ്വാഗതവും കോഡിനേറ്റര്‍ സിടി ശിഹാബ് നന്ദിയും പറഞ്ഞു.

DONT MISS
Top