സൗദി അറേബ്യയെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

പ്രതീകാത്മക ചിത്രം

ജിദ്ദ: സൗദി അറേബ്യയേയും സൗദി ജനതയേയും അപകീര്‍ത്തിപ്പെടുത്തും വിധം സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട അധ്യാപകനെതിരെ സൗദി പബ്ലിക്ക് പ്രോസിക്യൂഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ ജോലിയില്‍നിന്നും പിരിച്ചുവിടുകയും ചെയ്തു.

മദീനയിലെ അല്‍ ഖദക് പ്രൈവറ്റ് സ്‌കൂളിലെ അധ്യാപകനാണ് സൗദി അറേബ്യക്കും സൗദി ജനതക്കും എതിരെ അപകീര്‍ത്തിനകരമായ പരാമര്‍ശകമടങ്ങുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. മദീനയിലെ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റും ഇതുസംബന്ധമായ വിശദമായ അന്വേഷണത്തിന് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയേയും ജനതയേയും പരിഹസിച്ചുകൊണ്ട് പോസ്റ്റിട്ട അധ്യാപകന്‍ അറബ് വംശജനായ വിദേശിയാണ്.

DONT MISS
Top