കൊ​ല്ല​ത്ത് റെ​യി​ൽ​വെ ട്രാ​ക്കി​ൽ മ​രം​വീ​ണു; ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

കൊ​ല്ലം: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​യ്യ​നാ​ട്ട് റെ​യി​ൽ​വെ ട്രാ​ക്കി​ൽ മ​രം​വീ​ണു. കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

കൊല്ലം മയ്യനാട് റെയിൽവേ സ്റ്റേഷന്‍ ഗേറ്റിനു 100 മീറ്റർ അകലെയാണു ട്രാക്കിലേക്കു പ്ലാവ് കടപുഴകി വീണത്. രാത്രി എട്ടോടെയായിരുന്നു സംഭവം. മരം റെയിൽവേ ഇലക്ട്രിക് ലൈനിനു മുകളിലൂടെയാണു വീണത്. ഇതിനെത്തുടർന്ന് വലിയ തോതിൽ തീയും പുകയും ഉയർന്നു.

തിരുവനന്തപുരത്തു നിന്നുള്ള മലബാർ എക്സ്പ്രസ് പരവൂരിലും കൊല്ലത്തു നിന്നുള്ള ഒരു ട്രെയിനും പിടിച്ചിട്ടു. രാത്രിയിലെ ട്രെയിൻ ഗതാഗതത്തെ സംഭവം ബാധിക്കുമെന്നാണു സൂചന

DONT MISS
Top