ദുരഭിമാനക്കൊല: കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍

പ്രതീകാത്മക ചിത്രം

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന്‍ ജോസഫ് എന്ന യുവാവ് കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. ബിജെപിയും യുഡിഎഫുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവം ദുരഭിമാനക്കൊലയാണെന്നാണ് നിഗമനം.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലുമായി സഹകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. പ്രതിഷേധക്കാരും പൊലീസുകാരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി.

DONT MISS
Top