യന്ത്ര ഊഞ്ഞാലിലെ ട്രോളി കാര്‍ തകര്‍ന്ന് വീണ് പത്തു വയസുകാരി മരിച്ചു; ആറുപേര്‍ക്ക് പരുക്ക്


അപകടത്തില്‍പ്പെട്ട യന്ത്ര ഊഞ്ഞാല്‍

അമരാവതി: ആന്ധ്രാപ്രദേശില്‍ യന്ത്ര ഊഞ്ഞാലിലെ ട്രോളി കാര്‍ തകര്‍ന്ന് വീണ് പത്തു വയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തില്‍ ആറുപേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. അനന്തപൂരില്‍ നടക്കുന്ന ഒരു മേളയിലുള്ള യന്ത്ര ഊഞ്ഞാലിന്റെ ട്രോളി കാറില്‍ ഒന്ന് തകര്‍ന്ന് വീഴുകയായിരുന്നു.

അമൃത എന്ന പെണ്‍കുട്ടിയാണ് അപകടത്തില്‍ മരിച്ചത്. പരുക്കേറ്റവരെ അനന്ത്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യന്ത്ര ഊഞ്ഞാലിന്റെ ബോള്‍ട്ട് ഇളകി വീഴുന്നതായി കാഴ്ച്ചക്കാര്‍ ഊഞ്ഞാല്‍ ഓപ്പറേറ്റോട് വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് കാഴ്ചക്കാര്‍ പറയുന്നു.

അനന്തപൂരിലെ ജൂനിയര്‍ കോളെജ് മൈതാനത്താണ് മേള നടക്കുന്നത്. കുട്ടികള്‍ക്ക് അവധിക്കാലമായതിനാല്‍ നല്ല തിരക്കാണ് ഇവിടെ ദിവസവും അനുഭവപ്പെടുന്നത്. സംഭവത്തില്‍ രോക്ഷാകുലരായ പ്രദേശവാസികള്‍ ഊഞ്ഞാല്‍ ഓപ്പറേറ്ററെ മര്‍ദ്ദിച്ചു. ഇയാളെ പിന്നീട് പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തില്‍ ജില്ലാ അധികാരികള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

DONT MISS
Top