ഞാന്‍ ഉടന്‍ തിരിച്ചു വരും; ബിജെപി ട്രോളന്‍മാര്‍ അസ്വസ്ഥരാകരുതെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ദില്ലി: വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കായി വിദേശത്തേക്ക് പോകുന്ന സോണിയാ ഗാന്ധിയെ അനുഗമിച്ച് രാഹുല്‍ ഗാന്ധിയും വിദേശത്തേക്ക്. എന്നാല്‍ അദ്ദേഹത്തിന്റെ വിദേശ യാത്രയേക്കാളും ബിജെപി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഞാന്‍ ഉടന്‍ തിരിച്ചു വരും. ബിജെപി ട്രോളന്‍മാര്‍ അസ്വസ്ഥരാകരുത് എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

സോണിയാജിയുടെ വാര്‍ഷിക ആരോഗ്യ പരിശോധനയ്ക്കായി കുറച്ചു ദിവസം ഇന്ത്യയ്ക്ക് പുറത്തു പോവുകയാണ്. ബിജെപിയിലെ സോഷ്യല്‍ മീഡിയ ട്രോള്‍ ആര്‍മിയിലെ എന്റെ സുഹൃത്തുക്കളോട്, നിങ്ങള്‍ അസ്വസ്ഥരാകരുത്. ഞാന്‍ ഉടന്‍ തിരിച്ചുവരും എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

രാഹുല്‍ ഗാന്ധി ഒരാഴ്ചയ്ക്കകം ഇന്ത്യയിലേക്ക് തിരിച്ചെത്തും. എന്നാല്‍ സോണിയാ ഗാന്ധി കുറച്ചുനാള്‍ വിദേശത്ത് ചിലവിടും എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

DONT MISS
Top