ചെങ്ങന്നൂര്‍ ഇന്ന് വിധിയെഴുതും; പ്രതീക്ഷ കൈവിടാതെ മുന്നണികള്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിന്റെ വിധി കുറിക്കാനായി വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. വൈകുന്നേരം ആറുമണിവരെ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താം. തെരഞ്ഞെടുപ്പിനായുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെയും പോളിംഗ് സാമഗ്രികളുടെയും വിതരണം ഇന്നലെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു.

എല്‍ഡിഎഫിനുവേണ്ടി സജി ചെറിയാനും യുഡിഎഫിനുവേണ്ടി ഡി വിജയ കുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പിഎസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്. വോട്ടെടുപ്പ് ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും മൂന്ന് മുന്നണികളും തങ്ങളുടെ പ്രതീക്ഷ കൈവിട്ടിട്ടില്ല. എങ്കിലും എല്‍ഡിഎഫിനാണ് നേരിയ മുന്‍തൂക്കം ഉള്ളത്.

ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരത്തി മുന്നൂറ്റി നാല് വോട്ടര്‍മാരാണ് ആകെ ഇത്തവണ മണ്ഡലത്തിലുള്ളത്. ഇതില്‍ ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം സ്ത്രീ വോട്ടര്‍മാരും 92,000 പുരുഷ വോട്ടര്‍മാരുമാണുള്ളത്. 164 പോളിംഗ് സ്‌റ്റേഷനുകളില്‍ 22 എണ്ണമാണ് പ്രശ്‌നബാധിത ബൂത്തുകളുടെ പട്ടികയിലുള്ളത്. ഈ ബൂത്തുകളില്‍ നിരീക്ഷണ ക്യാമറകളും പ്രത്യേക സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

17 സ്‌പെഷല്‍ ബൂത്തുകളും 10 സ്ത്രീസൗഹൃദ ബൂത്തുകളും അഞ്ച് മോഡല്‍ പോളിംഗ് സ്‌റ്റേഷനുകളുമാണ് മണ്ഡലത്തിലുള്ളത്.  17 സ്ഥാനാര്‍ത്ഥികളും നോട്ട ബട്ടണും ഉള്ളതിനാല്‍ രണ്ട് ബാലറ്റ് യൂണിറ്റുകളായിട്ടാണ് എല്ലാ ബൂത്തുകളും ക്രമീകരിച്ചിരിക്കുന്നത്. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കുക.

DONT MISS
Top