റൊണാള്‍ഡീഞ്യോ വിവാഹംകഴിക്കുന്നു, രണ്ട് കാമുകിമാരേയും!

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്യോ വിവാഹിതനാവുകയാണ്. എന്നാല്‍ താരം വിവാഹം ചെയ്യാനൊരുങ്ങുന്നത് ഒരാളെയല്ല, രണ്ടുപേരെയാണ്. രണ്ടുപേരും താരത്തിന്റെ പ്രണയിനികള്‍. ആഗസ്റ്റിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

പ്രിസില്ല കൊയ്‌ലോയും ബിയാട്രിസ് സൂസയുമാണ് റൊണാള്‍ഡീഞ്യോയുടെ ഭാര്യമാരാകാന്‍ ഒരുങ്ങുന്നത്. റിയോ ഡി ജനീറോയില്‍ ഇപ്പോള്‍ ഇവര്‍ ഒരുമിച്ചാണ് താമസിക്കുന്നതും. കഴിഞ്ഞ ജനുവരിയില്‍ ഇരുവരോടും ഒരുമിച്ച് വിവാഹാഭ്യര്‍ഥന നടത്തിയ താരത്തിന് ഇരുവരില്‍നിന്നും അനുകൂല മറുപടി ലഭിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കും പോക്കറ്റ് മണിയായി 1500 പൗണ്ടും താരം നല്‍കി.

ബ്രസീലിന്റെ ഫുട്‌ബോള്‍ മാന്ത്രികനായ റൊണാള്‍ഡീഞ്യോ എതിര്‍ കളിക്കാരെ കബളിപ്പിക്കുന്നതില്‍ ഫുട്‌ബോള്‍ ലോകം കണ്ടതില്‍വച്ച് ഏറ്റവും വിദഗ്ധന്മാരിലൊരാളാണ്്. രണ്ടുതവണ ഫിഫ ഫുട്‌ബോളര്‍ നേടിയ താരം ബാലണ്‍ദ്യോറും നേടിയിട്ടുണ്ട്. രണ്ട് ലോകകപ്പുകളില്‍ കളിച്ചു. പിഎസ്ജിയില്‍നിന്ന് ബാഴ്‌സയിലെത്തിയ റൊണാള്‍ഡീഞ്യോ അവിടെയും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

DONT MISS
Top