“മിസോറാമില്‍ പോയി വിശ്രമിച്ചോ മക്കളേ..”, സോഷ്യല്‍ മീഡിയയില്‍ ‘മണിയാശാന്‍’ മരണമാസ്


മിസോറാം ഗവര്‍ണറായി സ്ഥാനം ലഭിച്ച കുമ്മനം രാജശേഖരനെ ട്രോളുകള്‍കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ. ഇതുവരെ കാണാത്ത തരത്തില്‍ ട്രോളുകളുടെ പ്രവാഹമാണുണ്ടാകുന്നത്. എല്ലാ ട്രോള്‍ ഗ്രൂപ്പുകളിലും പൊഫൈലുകളിലും പേജുകളിലുമെല്ലാം കുമ്മനംമയം.

കേരളത്തിന്റെ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ട്രോളിനും മേലെയായി. തന്റെ സ്ഥിരം ശൈലിയിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. തന്റെ സ്ഥിരം ശൈലിയില്‍ മറുപടികള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു അദ്ദേഹം.

ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല.. മിസോറാമില്‍ പോയി വിശ്രമിച്ചോ മക്കളെ.. എന്ന് അദ്ദേഹം കുറിച്ചു. ഇത് വൈറലാകുന്നതിനിടെയാണ് ഒരു വിരുതന്റെ കമന്റ് മണിയുടെ ശ്രദ്ധയാകര്‍ഷിച്ചത്. ആശാനേ നമുക്ക് ഒരു ട്രോള്‍ പേജ് തുടങ്ങാം.. ആശാന്‍ അഡ്മിന്‍.. ഞാന്‍ ശിഷ്യന്‍.. എന്നായിരുന്നു കമന്റ്. ഒന്ന് പോയെടാ ഉവ്വേ എന്ന് മണി മറുപടിയും നല്‍കി.

ഇതേത്തുടര്‍ന്ന് നിരവധി ട്രോള്‍ ഗ്രൂപ്പുകളും ഇത് ഏറ്റെടുത്തു. ലോഗോ ചേര്‍ത്ത് ഇത് പ്രചരിപ്പിച്ചും തുടങ്ങി. കമന്റും മറുപടിയും ഒപ്പമുണ്ടായിരുന്നു. അദ്ദേത്തിന്റെ കുറിപ്പും കമന്റും മറുപടിയും താഴെ കാണാം.

DONT MISS
Top