ഇനി പറ്റിക്കില്ല, പറവ ഡിവിഡി മെയ് 30ന് എത്തുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകർ ഇരു കെെയും നീട്ടി സ്വീകരിച്ച ഒന്നായിരുന്നു നടന്‍ സൗബിൻ ഷഹീർ ആദ്യമായി സംവിധാനം ചെയ്ത പറവ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പറവ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. ചിത്രത്തെ കുറിച്ച്  നല്ല അഭിപ്രായം  ഉണ്ടായിട്ടും പലര്‍ക്കും സിനിമ കാണാന്‍ സാധിച്ചില്ല എന്നൊരു വിഷമം പല സിനിമ പ്രേക്ഷകരും സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ ഡിവിഡിയും നാളുകളായി പുറത്തിറങ്ങാത്തതും  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഒടുവിൽ സിനിമ ആരാധകരുടെ അഭ്യർത്ഥന മാനിച്ച് ചിത്രത്തിന്‍റെ ഹോം ഡിവിഡി റിലീസിനായി തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ പ്രധാന വേഷം കെെകാര്യം ചെയ്ത ദുൽഖർ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചിത്രത്തിന്റെ ഹോം ഡിവിഡി ജൂണ്‍ 30 ന് റിലീസ് ചെയ്യുമെന്ന കാര്യം ദുല്‍ഖര്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇനി പറ്റിക്കില്ലെന്നും ഇത് തന്റെ വാക്കാണെന്നും ദുല്‍ഖര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

DONT MISS
Top