ഇന്ധനവില കുറയ്ക്കുമോ ? ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി

ദില്ലി: ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വക ചലഞ്ച്, രാജ്യത്തെ ഇന്ധനവില കുറയ്ക്കുമോ?.

ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ്രധാനമന്ത്രിക്ക് രാ​ഹു​ൽ ഫ്യൂവല്‍ ചലഞ്ച് ചെയ്തത്. ‘കോ​ഹ്‌​ലി​യു​ടെ ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഇ​താ മ​റ്റൊ​രു ച​ല​ഞ്ച്. ഇ​ന്ധ​ന വി​ല കു​റ​യ്ക്കു​ക. അ​ല്ലെ​ങ്കി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ക്ഷോ​ഭം ന​ട​ത്തി കോ​ണ്‍​ഗ്ര​സ് അ​ത് ചെ​യ്യി​പ്പി​ക്കും’ ഇതായിരുന്നു രാഹുല്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ വച്ച വെല്ലുവിളി. മോ​ദി​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ചൊവ്വാഴ്ച കേന്ദ്ര സ്‌പോര്‍ട്‌സ്, വാര്‍ത്താവിതരണ മന്ത്രി രാജ്യവര്‍ധന്‍ റാത്തോറാണ് ട്വിറ്ററില്‍ ഫിറ്റ്നസ് ചലഞ്ചിന് തുടക്കമിട്ടത്. പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്തുകൊണ്ടായിരുന്നു റാത്തോര്‍ ചലഞ്ച് നടത്തിയത്. കൊഹ്‌ലിയേയും സൈന നെഹ്വാളിനേയും ഹൃത്തിക് റോഷനേയും റാത്തോര്‍ വെല്ലുവിളിക്കുകയായിരുന്നു.  ഈ വെല്ലുവിളി ഏറ്റെടുത്ത കോഹ്‌ലി പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്റെ ഭാര്യ അനുഷ്‌ക ശര്‍മ, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി എന്നിവരെ ചലഞ്ച് ചെയ്തിരുന്നു. ഈ വെല്ലുവിളിയാണ് പ്രധാനമന്ത്രി എറ്റെടുത്തത്. കോ​ഹ്‌​ലി​യു​ടെ വെ​ല്ലു​വി​ളി സ്വീ​ക​രി​ക്കു​ന്നു​വെ​ന്നും തന്റെ ഫി​റ്റ്ന​സ് തെ​ളി​യി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​ട​ൻ പ​ങ്കു​വ​യ്ക്കു​മെ​ന്നും മോ​ദി ട്വീ​റ്റ​റി​ൽ കു​റിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് മുന്നില്‍ ഫ്യൂവല്‍ ചലഞ്ച് വച്ചത്.

ഇതിനിടെ, തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരം വന്‍ സംഘര്‍ഷമാകുകയും 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും വിഷത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രി ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി മുന്നോട്ടുവച്ച ഫിറ്റ്‌നസ് ചലഞ്ച് ഏറ്റടുത്തതോടെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപകപ്രതിഷേധമാണ് ഉയരുന്നത്.

DONT MISS
Top