വെളുത്ത് മെലിഞ്ഞ് സുന്ദരനായ നായകന്‍; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിജയ് ബാബു

തങ്ങളുടെ ഏറ്റവും പുതിയ ചിത്രത്തിലേയ്ക്ക് നായകനെ തേടി ഫ്രൈഡേ ഫിലിംസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.  ചിത്രത്തിലേയ്ക്ക് വെളുത്ത് മെലിഞ്ഞ് സുന്ദരനായ നായകനെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പോസ്റ്റ്. എന്നാല്‍  ഫ്രൈഡേ ഫിലിംസിന്റെ ഈ വെളുത്ത നായകന്‍ പരാമര്‍ശത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ ആ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥനും നടനും നിര്‍മ്മാതാവുമായ വിജയ് ബാബു.

കഥാപാത്രത്തിന് വേണ്ട സവിശേഷതകളെ കുറിച്ചായിരുന്നു ആ പോസ്റ്റെന്നും അതില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും വിജയ് ബാബു പറയുന്നു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹത്തിന്റെ മറുപടി. ‘താന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഒരു കഥാപാത്രം മാത്രമാണ് അത്. ആ സിനിമയില്‍ ഏകദേശം ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളുണ്ട്. ഈ കഥാപാത്രത്തെ മാത്രമല്ല അതിന് പുറമെ മറ്റ് 24 ആളുകളെയും തേടുന്നുണ്ട്. ആ കഥാപാത്രത്തിന് വേണ്ട സവിശേഷതകളെ കുറിച്ചാണ് കാസ്റ്റിഗ് കോളില്‍ എഴുതിയിരിക്കുന്നത്. താനിപ്പോഴും അതില്‍ തന്നെ ഉറച്ച് നില്‍ക്കുന്നു’. വിജയ് ബാബു ഫെയ്‌സ്ബുക്കിലെ കുറിപ്പില്‍ പറയുന്നു.

കറുത്ത നായകന്‍മാരെ വേണ്ടേ എന്ന് ചോദിച്ചായിരുന്നു ഫ്രെെഡേ ഫിലിംസിന്റെ കാസ്റ്റിംഗ് കോളിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. അഭിനയിക്കാന്‍ സൗന്ദര്യം മാത്രം മതിയെന്ന നിലപാട് പിന്തുടരുന്ന പോസ്റ്റിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് പുറത്തുവന്നത്. വെളുത്തവര്‍ക്ക് മാത്രമാണോ സ്ഥാനമുള്ളതെന്നും ചിത്രം കാണാന്‍ വെളുത്ത സുന്ദരന്‍മാര്‍ മാത്രം വന്നാ മതിയോ എന്നും ചിലര്‍ ചോദിച്ചിരുന്നു. ഫ്രൈഡേ ഫിലിംസ് പോലുള്ള വലിയ നിര്‍മ്മാണ കമ്പനി ഇത്തരം നിറത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വിമര്‍ശനമുണ്ടായി.

DONT MISS
Top