നിപ: കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു; മരണം 12 ആയി

ഫയല്‍ചിത്രം

കോഴിക്കോട്: നിപ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. ചങ്ങരോത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ ബാധിച്ച് മരിച്ച സഹോദരങ്ങളായ സാബിതിന്റെയും സാലിഹിന്റെയും പിതാവാണ് മൂസ. മൂസ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാള്‍ക്ക് നിപ വൈറസ് സ്ഥിരീകരിച്ചതാണ്. മൂസ കൂടി മരിച്ചതോടെ മരണം 12 ആയി.

നിപ വൈറസ് ബാധിച്ചവര്‍ക്ക് നല്‍കാനായി കോഴിക്കോട് മരുന്ന് എത്തിച്ചിരുന്നു. ഇന്ന് 8000 ഗുളികകള്‍ കൂടി എത്തിക്കും. രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള റിബ വൈറിന്‍ ഇന്നലെയും കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചിരുന്നു. ബാക്കി മരുന്നുകളാണ് ഇന്ന് എത്തുന്നത്. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്ന് പരിശോധിച്ചതിനു ശേഷമേ രോഗികള്‍ക്ക് മരുന്നു നല്‍കുകയുള്ളു.

രോഗ ലക്ഷണങ്ങളോടെ രണ്ടു പേരെകൂടി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഇന്നലെ പ്രവേശിപ്പിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച പാലാഴി സ്വദേശിയുടെ ബന്ധുക്കളെയാണ് ഇന്നലെ പ്രവേശിപ്പിച്ചത്. ഇതോടെ നിപാ വൈറസ് ബാധിതരുടെ എണ്ണം 13 ആയി.

DONT MISS
Top