കോട്ടയത്ത് നിപ സംശയിച്ച് മൂന്ന് പേര്‍ ചികിത്സയില്‍; രണ്ടു പേര്‍ കോഴിക്കോട് സ്വദേശികൾ

പ്രതീകാത്മക ചിത്രം

കോട്ടയം: കോട്ടയത്ത് നിപ പനി സംശയിച്ച് മൂന്ന് പേര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ടു പേര്‍ കോഴിക്കോട് സ്വദേശികളാണ്. മറ്റൊരാള്‍ കോട്ടയം സ്വദേശിനിയായ കോഴിക്കോട് മെഡിക്കല്‍ കോളെജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ്. ബന്ധുവിന്റെ വിവാഹത്തിനായി കോട്ടയത്തെത്തിയ പേരാമ്പ്ര സ്വദേശിയെയാണ് ആദ്യം നിപ സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൂത്താട്ടുകുളത്തെ എഞ്ചിനീയറിംഗ് കോളെജിലെ വിദ്യാര്‍ത്ഥിയായ പുതിയങ്ങാടി സ്വദേശിയെയും കോട്ടയം സ്വദേശിനിയായ കോഴിക്കോട് മെഡിക്കല്‍ കോളെജ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെയും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്.

ഇതിനിടെ കോഴിക്കോട് പേരാമ്പ്രയില്‍ നിന്നും കോട്ടയത്തെ ഐസിഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി മരിച്ചു. ഹൃദയ സംബന്ധിയായ തകരാര്‍ മൂലമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെയും , ബന്ധുക്കളുടെയും രക്ത സാംപിളുകള്‍ പരിശോധനക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു.

DONT MISS
Top