ഖലീല്‍ ഹുദവിയുടെ ഹോളി ഖുര്‍ആന്‍ പ്രഭാഷണം മേയ് 25 ന ്

ദുബായ്:  ദുബായ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെയും ദുബായ് കെ എം സി സിയുടേയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന റമദാന്‍ പ്രഭാഷണത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായ് സംഘാടകരായ ദുബായ്
കെ എം സി സി അറിയിച്ചു.

ദുബായ് അല്‍ ജിദ്ദാഫിലെ അല്‍ വസല്‍ ക്ലബ്ബ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മേയ് 25 വെള്ളിയാഴ്ച രാത്രി 10 മണിമുതലാണ് പ്രഭാഷണ സംഗമം.ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ 22ാമത് ഹോളി ഖുര്‍ആന്‍ പ്രഭാഷണമാണിത്.

യുവ പണ്ഡിതനും പ്രഭാഷണകലയില്‍ വാക്ചാതുരി കൊണ്ട് സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും ജനലക്ഷങ്ങള്‍ ശ്രോദ്ധാക്കരായിട്ടുള്ള ഖലീല്‍ ഹുദവി വിശുദ്ദ ഖുര്‍ആന്‍ഃ സമൂഹ നിര്‍മ്മിതിയും പ്രയാണവും ,എന്ന വിഷയത്തിലാണ് പ്രവാസലോകത്തോട് സംവധിക്കുന്നത്.പ്രഭാഷണ വേദിയില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായ് പങ്കെടുക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് മുഹമ്മദ് പട്ടാമ്പി :056 789 2662, സഹീര്‍ കൊല്ലം :050 715 20 21,സലാം ഏലാം കോട് : 050 357 2400

DONT MISS
Top