ബോക്സോഫീസിനെ നീരാളി പിടിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളി ജൂണ്‍ 15 ന് തിയേറ്ററുകളിലെത്തും. ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് ഒരു ലാല്‍ ചിത്രം തിയേറ്ററില്‍ എത്തുന്നത്. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത വില്ലന്‍ ആയിരുന്നു അവസാനം തിയേറ്ററിലെത്തിയ ലാല്‍ ചിത്രം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു വില്ലന്‍ പ്രദര്‍ശനത്തിനെത്തിയത്
ഒടിയന് ചിത്രത്തിന്റെ വേഷ പകര്‍ച്ചക്കായി സമയം വേണ്ടി വന്നതിനാലാണ് ലാല്‍ ചിത്രങ്ങള്‍ തീയേറ്ററില്‍ എത്താന്‍ മാസങ്ങള്‍ വേണ്ടിവന്നത്. ഗ്രാഫിക്സിന് ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തില്‍ സണ്ണി എന്ന ജെമോളജിസ്റ്റായാണ് ലാല്‍ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമതായിരുന്നു.
ഒരു ട്രാവൽ ത്രില്ലർ അഡ്വെഞ്ചര്‍ രീതിയിലുള്ള ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ത്രില്ലര്‍ രീതിയില്‍ ഒരു തികഞ്ഞ കുടുംബപശ്ചാത്തലവും ഈ ചിത്രത്തിനുണ്ട്. ഹോളിവുഡ് സ്റ്റൈലാണ് ചിത്രത്തിനുവേണ്ടി സ്വീകരിച്ചിരിക്കുന്നത്.
പുലിമുരുകനായിരുന്നു മലയാള സിനിമയില്‍ ഗ്രാഫിക്സിനായി ഏറ്റവും അധികം തുക മുടക്കിയ ചിത്രം. എന്നാല്‍ നീരാളി ഇത് മറികിടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നീരാളി ഹോളിവുഡ് സിനിമകളെ കിടപിടിക്കുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലാണ് ഒരുങ്ങുന്നത്. ബോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ദരാണ് ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്.
മൂണ്‍ ഷോട്ട് ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നീരാളിയുടെ നിര്‍മാതാവ്. മലയാളിയും ബോളിവുഡ് കാമറാമാനുമായ സന്തോഷ് തുണ്ടിയിലാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നീരാളിപോലെ മോഹന്‍ലാല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശ്രീകുമാര്‍ വി മേനോന് ചിത്രം ഒടിയന് ഓണത്തിനു റിലീസ് ചെയ്യുമെന്നാണ് നിലവിലെ വാര്‍ത്തകള്‍. അതിനു മുന്‍പ് എത്തുന്ന ഒരു ബിഗ് റിലീസാവും നീരാളി.