ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വാശിയേറിയ പ്രചരണങ്ങളുമായി മുന്നണികള്‍

ഫയല്‍ ചിത്രം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രചരണ പരിപാടികള്‍ക്ക് മന്ത്രിമാരായ തോമസ് ഐസക്ക്, സി രവീന്ദ്രനാഥ്, എകെ ബാലന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഇന്ന് നേതൃത്വം നല്‍കും.

ചലച്ചിത്ര താരം ജഗദീഷ്, എന്‍കെ പ്രേമചന്ദ്രന്‍ എംപി എന്നിവരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിനായി ഇന്ന് മണ്ഡലത്തില്‍ ഉള്ളത്. കെ സുരേന്ദ്രന്‍, എംടി രമേശ് പികെ കൃഷ്ണദാസ് എന്നിവര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്പിള്ളയ്ക്കായും ഇന്ന് മണ്ഡലത്തില്‍ വോട്ടഭ്യര്‍ത്ഥിക്കും. സ്ഥാനാര്‍ത്ഥികളുടെ പൊതുപര്യടനം രാവിലെ മുതല്‍ ആരംഭിക്കും.

DONT MISS
Top