പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് ജൂലൈയില്‍ നടന്നേക്കും

പ്രതീകാത്മക ചിത്രം

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പൊതുതെരഞ്ഞെടുപ്പ് ജൂലൈയില്‍ നടന്നേക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വെച്ചു. ജൂലൈ 25, 27 തീയതികള്‍ തെരഞ്ഞെടുപ്പ് നടത്താനായി തെരഞ്ഞെടുക്കാമെന്നാണ് കമ്മീഷന്‍ ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളത്.

പിഎംഎല്‍-എന്‍ സര്‍ക്കാരിന്റെ കാലാവധി മെയ് 30 ന് അവസാനിക്കാനിരിക്കെയാണ് ഇത് സംബന്ധിച്ച അനൗദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി ഷാഹിദ് ഖഖന്‍ അബ്ബാസി കഴിഞ്ഞ ആഴ്ച വിഷയം ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച അന്തിമ ചര്‍ച്ച ചൊവ്വാഴ്ച നടന്നേക്കും.

DONT MISS
Top