പൃഥ്വിരാജിന്റെ നായികയായി വാമിഖ വീണ്ടും മലയാളത്തിലേക്ക്

വാമിഖ ഗബ്ബി

ടോവിനോയെ നായകനാക്കി ബസില്‍ ജോസഫ്‌ സംവിധാനം ചെയ്ത ഗോദയിലെ പഞ്ചാബി സുന്ദരി വാ​മി​ഖ ഗ​ബ്ബി വിണ്ടും മലയാളത്തിലേക്ക്. ഗോദയിലോടെ ശ്രദ്ധ പിടിച്ചുപറ്റിയ വാ​മി​ഖ ഗ​ബ്ബി പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാവാന്‍ ഒരുങ്ങുകയാണ്. സോ​ണി പി​ക്ചേ​ഴ്സു​മാ​യി ചേ​ർ​ന്ന് പൃ​ഥ്വി​രാ​ജ്  നി​ർ​മി​ക്കു​ന്ന “ന​യ​ൻ” എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വാ​മി​ഖ ഗ​ബ്ബി നാ​യി​ക​യായി എത്തുന്നത് എന്നാണ് സൂചന. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള  പ്ര​ഖ്യാ​പ​നം ഉ​ട​ൻ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് വാ​മി​ഖ തന്‍റെ ഫെയ്സ്ബുക്ക് പേജ് വഴി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ജെ​നൂ​സ് മു​ഹ​മ്മ​ദാ​ണ് “ന​യ​ൻ” സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഹി​മാ​ല​യ​ത്തി​ലെ മ​ഞ്ഞു​മ​ല നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കു​ന്ന ചി​ത്രമാണ് “ന​യ​ൻ” എന്നാണ് ചിത്രത്തെക്കുറിച്ച് എത്തുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. സിനിമയുടെ മോ​ഷ​ൻ പോ​സ്റ്റ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. പൃ​ഥ്വിരാജ് മ​ഞ്ഞു​മ​ല നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തീ​പ്പ​ന്ത​വും ക​യ്യി​ലേ​ന്തി നി​ൽ​ക്കു​ന്ന  മോ​ഷ​ൻ പോ​സ്റ്റ​ർ​  സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. സോ​ണി പി​ക്ചേ​ഴ്സി​ന്‍റെ ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണ് ന​യ​ൻ എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. എന്നാല്‍ വാ​മി​ഖ ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​കു​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

DONT MISS
Top