പാക് പ്രകോപനം തുടരുന്നു; അതിര്‍ത്തിയില്‍ വീണ്ടും ഷെല്ലാക്രമണം

ഫയല്‍ ചിത്രം

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ അവസാനിപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ വീണ്ടും പാക് പ്രകോപനം. ജമ്മുകശ്മീരിലെ അര്‍ണിയ മേഖലയില്‍ തിങ്കളാഴ്ച പാകിസ്താന്‍ രൂക്ഷമായ ഷെല്ലാക്രമണം നടത്തി. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.

കഴിഞ്ഞ 18-ാം തീയതി വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ച് പാകിസ്താന്‍ ജമ്മുകശ്മീരിലെ അര്‍ണിയ, ആര്‍എസ് പുര എന്നിവിടങ്ങളില്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാനും പ്രദേശവാസികളും ഉള്‍പ്പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണം കനത്തതോടെ വെടിനിര്‍ത്തല്‍ പുനസ്ഥാപിക്കണമമെന്ന അപേക്ഷയുമായി പാകിസ്താന്‍ രംഗത്തെത്തുകയായിരുന്നു. റോക്കറ്റുകള്‍ തൊടുത്ത് പാക് ബങ്കറുകള്‍ തകര്‍ത്താണ് ഇന്ത്യ തിരിച്ചടിച്ചത്.

നേരത്തെ റംസാന്‍ പ്രമാണിച്ച് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അഭ്യര്‍ത്ഥന പ്രകാരം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. സൈനികരെ ആക്രമിച്ചാല്‍ തിരിച്ചടിക്കാം. എന്നാല്‍ നടപടി സമാധാന അന്തരീക്ഷത്തില്‍ വ്രതാനുഷ്ടാനത്തിന് സാഹചര്യമൊരുക്കിയാകണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.

DONT MISS
Top