മധ്യപ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം

അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഒമ്പത് മരണം. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. മധ്യപ്രദേശിലെ ഗുണ ജില്ലയിലായിരുന്നു അപകടം.

ബന്ദയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

DONT MISS
Top