ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ വിഎസ് ഇന്നും മണ്ഡലത്തില്‍

വിഎസ് അച്യുതാനന്ദന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ വിഎസ് അച്യുതാനന്ദന്‍ ഇന്നും മണ്ഡലത്തില്‍ തുടരും. മന്ത്രി തോമസ് ഐസക്ക്, എംപി വീരേന്ദ്രകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കളും ഇടത് സ്ഥാനര്‍ത്ഥിക്ക് പിന്തുണയുമായി മണ്ഡലത്തില്‍ ഇന്ന് ഉണ്ടാകും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി  തുടങ്ങിയ നേതാക്കളാണ് യുഡിഎഫ് സ്ഥാനര്‍ത്ഥി ഡി വിജയകുമാറിന്റെ പ്രചരണ പരിപാടികള്‍ക്ക് ഇന്ന് മണ്ഡലത്തില്‍ നേതൃത്വം നല്‍കുക.

കുമ്മനം രാജശേഖരന്‍, കെ സുരേന്ദ്രന്‍, പികെ കൃഷ്ണദാസ് എന്നിവര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി പിഎസ് ശ്രീധരന്‍പിള്ളയ്ക്കായി ഇന്ന് മണ്ഡലത്തില്‍ വോട്ടഭ്യര്‍ത്ഥിക്കും. സ്ഥാനാര്‍ത്ഥികളുടെ പൊതുപര്യടനം രാവിലെ മുതല്‍ ആരംഭിക്കും.

DONT MISS
Top