ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ്; ലൈക്ക് നല്‍കി വിടി ബല്‍റാം എംഎല്‍എ; അന്നേ പറഞ്ഞില്ലേ എന്ന് സോഷ്യല്‍ മീഡിയ; ബല്‍റാം ന്യായീകരണ തൊഴിലാളികളേ ഇതിലേ..


പത്താം ക്ലാസില്‍ പഠിക്കണ നവ്യാനായര്‍ വാദ്ധ്യാരായ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലിംഗം കാണാനുള്ള കൊതി പറയുന്നത്, ആ ലിംഗം സക് ചെയ്യാനുള്ള കൊതി പറയുന്നത്. ആ കൊതി അങ്ങ് അമേരിക്കയില്‍ മാത്രമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? വിടി ബല്‍റാം എംഎല്‍എ ലൈക്ക് അടിച്ച് പ്രോത്സാഹിപ്പിച്ച ഫെയ്‌സ്ബുക്ക് കുറിപ്പില്‍ എഴുതിയിരിക്കുന്ന വാചകങ്ങളാണിത്. പീഡോഫീലിയയെ വെളുപ്പിക്കുന്ന ‘മനോഹരവാചകങ്ങളെ’ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനപ്രതിനിധി പിന്തുണച്ചിരിക്കുന്നു!

കഴിഞ്ഞ ദിവസമാണ് ബാലപീഡനത്തെ ന്യായീകരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രത്യക്ഷമായതും ബല്‍റാം ലൈക്ക് നല്‍കിയിരിക്കുന്നതും. പിടി ജാഫര്‍ എഴുതിയ കുറിപ്പിലാണ് പീഡോഫീലിയയെ വെളുപ്പിടച്ചെടുക്കാന്‍ പാടുപെടുന്നത്. ഇതില്‍ എംഎല്‍എയുടെ പിന്തുണയുംകൂടി ആയപ്പോള്‍ പോസ്റ്റ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. വിടി ബല്‍റാമിനുവേണ്ടി സൈബര്‍ സ്‌പെയ്‌സില്‍ സജീവമായ വ്യക്തിയാണ് പിടി ജാഫര്‍.

കൗമാര പ്രായത്തില്‍ കുട്ടികള്‍ക്കുണ്ടാകുന്ന ലൈംഗികപരമായ സംശയങ്ങളും കൗതുകങ്ങളും പീഡോഫീലിയയ്ക്ക് അനുകൂലമാക്കുന്ന രീതിയില്‍ വളച്ചെടുക്കാന്‍ പിടി ജാഫര്‍ പാടുപെടുന്നു. സ്വവര്‍ഗ ലൈംഗികത പോലെയുള്ള വ്യത്യസ്തവും എന്നാല്‍ സ്വാഭാവികവുമായ ലൈംഗിക അഭിരുചിയാണിത് എന്ന മട്ടിലാണ് കുറിപ്പ്.

ഒരു ട്രാന്‍സ്‌ജെന്‍ഡറിന് ട്രെയിനില്‍വച്ച് നേരിടേണ്ടിവന്ന ദുരനുഭവവും അവര്‍ അത് കൈകാര്യം ചെയ്ത രീതിയേയും ഇയാള്‍ കളിയാക്കുന്നുണ്ട്. സൈ്വര്യമായി യാത്ര ചെയ്യാനുള്ള ട്രാന്‍സ്‌ജെന്‍ഡേഴിസിന്റെ അവകാശത്തെ മാത്രമല്ല, ഓരോ വ്യക്തിയുടേയും അവകാശത്തെ ഇയാള്‍ പരിഹസിക്കുന്നു.

എന്നാല്‍ ബല്‍റാം നേരത്തേയും പീഡോഫീലിയയെ നോര്‍മലൈസ് ചെയ്യാനുള്ള വാദങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നത്. ബല്‍റാം എകെജിയെ അപമാനിച്ച വിഷയത്തില്‍ ബല്‍റാമിനെ ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പ്രത്യക്ഷപ്പെടുന്ന അനൂപ് വിആര്‍ ഉള്‍പ്പെടെ പീഡോഫീലിയ വിഷയങ്ങളില്‍ ഇത്തരം അഭിപ്രായമുള്ളവരാണ്. കുഞ്ഞുകുട്ടിക്ക് മഞ്ച് നല്‍കി കാമപൂര്‍ത്തീകരണം നടത്തുന്ന ഫര്‍ഹാദ് എന്ന വ്യക്തിയെ ഉള്‍പ്പെടെ ഇയാള്‍ ന്യായീകരിച്ച് സംസാരിച്ചിരുന്നു.

ഫര്‍ഹാദ് അവകാശപ്പെടുന്നതിനെ ന്യായീകരിച്ചപ്പോള്‍ ഇടതുപക്ഷ അനുഭാവികളും മറ്റ് പുരോമന ചിന്താഗതി വച്ചുപുലര്‍ത്തുന്ന ആളുകളും ശക്തമായ വിമര്‍ശനം സോഷ്യല്‍ മീഡിയയിലൂടെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതില്‍നിന്ന് രക്ഷപ്പെടാനെന്നവണ്ണമാണ് എകെജിയുടെ വിഷയം യാതൊരുവിധ അടിസ്ഥാനവുമില്ലാതെ ബല്‍റാമും ബല്‍റാം സര്‍ക്കിളില്‍ ഉള്ളവരും പ്രചരിപ്പിച്ചത്. ഇതിനെ ന്യായീകരിച്ചും ഒരുവിഭാഗം ആളുകള്‍ രംഗത്തുവന്നത് സമൂഹത്തെ ഞെട്ടിച്ചു. ഇതിന്റെ ബാക്കിയെന്നോണമാണ് പീഡോ നോര്‍മലൈസിംഗ് പോസ്റ്റിലെ ബല്‍റാമിന്റെ പിന്തുണയെ നവമാധ്യമ സമൂഹം കാണുന്നത്.

പി ടി ജാഫറിന്റെ പീഡോ വെളുപ്പിക്കല്‍ പോസ്റ്റ് താഴെ വായിക്കാം.

DONT MISS
Top