ലസ്റ്റ് സ്റ്റോറീസ് ട്രെയ്‌ലറെത്തി; നാല് ചെറുചിത്രങ്ങള്‍, നാല് സംവിധായകര്‍

വിവാഹേതര ബന്ധങ്ങള്‍ പ്രമേയമാകുന്ന നാല് ചെറുചിത്രങ്ങളടങ്ങിയ ലസ്റ്റ് സ്റ്റോറീസ് ട്രെയ്‌ലറെത്തി. അനുരാഗ് കശ്യപ്, കരണ്‍ ജോഹര്‍, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. നേഹ ധൂപിയ, രാധിക ആപ്‌തെ, മനീഷ കൊയ്‌രാള എന്നിവരാണ് ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

റോണി സ്‌ക്രൂവാല, ആഷി ദുവ എന്നിവര്‍ നെറ്റ്ഫ്‌ലിക്‌സുമായി സഹകരിച്ച് ചിത്രം നിര്‍മിക്കുന്നു. ജൂണ്‍ 15ന് ഇന്റര്‍നെറ്റിലൂടെ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

DONT MISS
Top