ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: എന്‍എസ്എസ് സമദൂരം തുടരുമെന്ന് ജി സുകുമാരന്‍ നായര്‍

ജി സുകുമാരന്‍ നായര്‍

കൊല്ലം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് സമദൂരം തുടരുമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്നാല്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പരിഗണന നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തില്‍ എസ്എന്‍ഡിപി സ്വീകരിക്കുന്ന നിലപാടെന്താണെന്ന് 23ന് പ്രഖ്യാപിക്കുമെന്ന് വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി. അതേ സമയം സര്‍ക്കാരിന്റെ മദ്യനയത്തെ ചൊല്ലി സഭാനേതൃത്വങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം തുടരുകയാണ്.

DONT MISS
Top