രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമം; കര്‍ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ ക്ഷണിച്ചെന്ന് എച്ച്ഡി കുമാരസ്വാമി. ഗവര്‍ണര്‍ വാജുഭായ് വാലയെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ.

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കര്‍ണാടകയില്‍ അധികാരത്തിലേറുന്നത്. പ്രതിപക്ഷത്തെ പ്രമുഖ ദേശീയ നേതാക്കള്‍ സത്യ പ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മായാവതി, മമത ബാനര്‍ജി, തുടങ്ങിയവരെ ക്ഷണിക്കുമെന്ന് കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിശ്വാസ വോട്ട് നേടാനാകാത്തതിനെ തുടര്‍ന്നാണ് രണ്ട് ദിവസം നീണ്ട മുഖ്യമന്ത്രി പദവി ബിഎസ് യെദ്യൂരപ്പ രാജിവെച്ചത്. വിശ്വാസവോട്ടെടുപ്പില്‍ തോറ്റേക്കുമോയെന്ന ആശങ്കയെത്തുടര്‍ന്നാണ് യെദ്യൂരപ്പ രാജിവെച്ചത്. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്നാണ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചിരുന്നത്. എന്നാല്‍ വിശ്വാസവോട്ടെടുപ്പിലേക്ക് അടുക്കുന്തോറും ആ ആത്മവിശ്വാസം നഷ്ടപ്പെടുകായിയിരുന്നു. തങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷ എംഎല്‍എമാരെ വലവീശിപ്പിടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല

DONT MISS
Top