ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട രാജിയാണ് യെദ്യൂരപ്പയുടേത്: വിഎം സുധീരന്‍

വിഎം സുധീരന്‍

കൊച്ചി: ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട രാജിയാണ് യെദ്യൂരപ്പയുടേതെന്ന് വിഎം സുധീരന്‍. പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും പിന്‍ബലത്താല്‍ എന്തും കാട്ടിക്കൂട്ടാമെന്ന മോദി-അമിത് ഷാ ദ്വയങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണിതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

അധികാരദുര്‍വിനിയോഗം നടത്തിയ ഗവര്‍ണര്‍ വാജുഭായി വാല ആ സ്ഥാനത്തിരിക്കാന്‍ ഒട്ടും അര്‍ഹനല്ലെന്ന് തെളിയിച്ചു. ഇനിയും ആ സ്ഥാനത്ത് അള്ളിപ്പിടിച്ചിരുന്ന് കൂടുതല്‍ പരിഹാസ്യനാകരുത്. എത്രയും വേഗത്തില്‍ രാജിവച്ചൊഴിയുന്നതാണ് നല്ലത്, സുധീരന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, സഭയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ച് വൈകാരികമായ പ്രസംഗം നടത്തിയ ശേഷമാണ് ബിഎസ് യെദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്. വിശ്വാസവോട്ടെടുപ്പില്‍ വിജയിക്കുമെന്നാണ് യെദ്യൂരപ്പ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നേരത്തെ ആവര്‍ത്തിച്ചിരുന്നതെങ്കിലും അവസാന നിമിഷം ആ ആത്മവിശ്വാസം നഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു കാണാനായത്. തങ്ങള്‍ പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷ എംഎല്‍എമാരെ വലവീശിപ്പിടിക്കാന്‍ ബിജെപിക്ക് കഴിയാത്ത സാഹചര്യത്തിലാണ് യെദ്യൂരപ്പയുടെ രാജി.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട രാജിയാണ് യെദ്യൂരപ്പയുടേത്. പണക്കൊഴുപ്പിന്റെയും അധികാരത്തിന്റെയും പിന്‍ബലത്താല്‍ എന്തും കാട്ടിക്കൂട്ടാമെന്ന മോദി-അമിത് ഷാ ദ്വയങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണിത്. അധികാരദുര്‍വിനിയോഗം നടത്തിയ ഗവര്‍ണര്‍ വാജുഭായി വാല ആ സ്ഥാനത്തിരിക്കാന്‍ ഒട്ടും അര്‍ഹനല്ലെന്ന് തെളിയിച്ചു. ഇനിയും ആ സ്ഥാനത്ത് അള്ളിപ്പിടിച്ചിരുന്ന് കൂടുതല്‍ പരിഹാസ്യനാകരുത്. എത്രയും വേഗത്തില്‍ രാജിവച്ചൊഴിയുന്നതാണ് നല്ലത്, സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top