അഫ്ഗാനില്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം: എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു അഫ്ഗാനിലെ കിഴക്കന്‍ നഗരമായ ജലാലാബാദിലെ സ്‌റ്റേഡിയത്തില്‍ സ്‌ഫോടനം ഉണ്ടായത്.

ജലാലാബാദിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കിടെയായിരുന്നു സംഭവം. രണ്ട് റോക്കറ്റുകള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. എട്ടോളം പേര്‍ കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ക്രിക്കറ്റ് മത്സരത്തിന്റെ സംഘാടകനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, താലിബാന്‍, ഐഎസ് തീവ്രവാദ ഗ്രൂപ്പകള്‍ സജീവമായി നിലനില്‍ക്കുന്ന പ്രദേശമാണിത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

DONT MISS
Top