കത്വ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ട സംഭവം; ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും കോടതി നോട്ടീസ്

പ്രതീകാത്മക ചിത്രം

ദില്ലി: കത്വ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിട്ട ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. ജമ്മുകശ്മീരിലെ കത്വയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പേരു വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ചതിനാണ് സമൂഹമാധ്യമങ്ങള്‍ക്കെതിരെ കോടതി നോട്ടീസയച്ചിരിക്കുന്നത്.

എന്നാല്‍ ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും ഇന്ത്യന്‍ പ്രതിനിധികള്‍ കോടതി നോട്ടീസിന് മറുപടി നല്‍കാന്‍ തയ്യാറായില്ല. തങ്ങള്‍ക്ക് അതിനുള്ള അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ പ്രതിനിധികള്‍ മറുപടി നല്‍കാന്‍ തയ്യാറാകാതിരുന്നത്.

നിങ്ങള്‍ രാജ്യത്തോടെ ചെയ്ത് അന്യായാമാണിത്. രാജ്യത്തോടും പെണ്‍കുട്ടിയുടെ കുടുംബത്തോടും ചെയ്ത് അനീതിയാണിത്. ഇത് ഒരിക്കലും അനുവദനീയമല്ലെന്ന് കോടതി കേസ് പരിഗണിക്കവെ പറഞ്ഞു.

പ്രസ് കൗണ്‍സില്‍ ആക്ട് പ്രകാരം ചില മാധ്യമങ്ങളും പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പ്രചരിപ്പിച്ചതില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഏപ്രില്‍ 18 ന് 12 മാധ്യമസ്ഥാപനങ്ങളോട് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് ഈ മാസം 29 ന് കോടതി വീണ്ടും പരിഗണിക്കും.

DONT MISS
Top