കര്‍ണാടക ഗവര്‍ണറുടെ നടപടി ആയുധമാക്കി ഗോവയില്‍ കോണ്‍ഗ്രസും ബിഹാറില്‍ ആര്‍ജെഡിയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി

ഗോവ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ മൃ​ഥു​ല സിന്‍ഹക്ക് കത്ത് നല്‍കുന്നു

പനാജി: ക​ർ​ണാ​ട​ക​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​യി​ൽ ബി​ജെ​പി​യെ സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ ക്ഷ​ണി​ച്ച ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി വാ​ല​യു​ടെ ന​ട​പടിയെ മാതൃകയാക്കി തങ്ങളെ  സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട്  ഗോവയില്‍ കോണ്‍ഗ്രസും ബിഹാറില്‍ രാഷ്ട്രീയ ജനതാദളും(ആര്‍ജെഡി) ഗവര്‍ണര്‍മാര്‍ക്ക് കത്ത് നല്‍കി. ഗോവ ഗവര്‍ണര്‍ മൃ​ഥു​ല സി​ൻ​ഹ​യ്ക്ക് ഗോവ കോണ്‍ഗ്രസ് നേതൃത്വമാണ് കത്ത് നല്‍കിയത്.  കോ​ണ്‍​ഗ്ര​സി​ന്‍റെ ഗോവ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ച​ന്ദ്ര​കാ​ന്ത് ക​വ്ലേ​ക്കറും ​കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രും ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഗ​വ​ർ​ണ​റെ ക​ണ്ട് കത്ത് നല്‍കുകയായിരുന്നു.

ക​ർ​ണാ​ട​ക​യി​ൽ ഗ​വ​ർ​ണ​ർ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷിയായ ബിജെപിയെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ക്ഷ​ണി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​വ​യി​ൽ കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ ഗ​വ​ർ​ണ​റെ ക​ണ്ട​ത്.  ​സർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള പി​ന്തുണ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും അ​ത് നി​യ​മ​സ​ഭ​യി​ൽ തെ​ളി​യി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.   ഗോ​വ​യി​ൽ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണ് കോ​ണ്‍​ഗ്ര​സ്.

കോണ്‍ഗ്രസിന് 16 എംഎല്‍എമാരാണ് നിയമസഭയിലുള്ളത്. 40 അം​ഗ​സ​ഭ​യി​ൽ കോ​ണ്‍​ഗ്ര​സ് 17 സീ​റ്റ് നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്നു. 17 എംഎല്‍എമാരുണ്ടായിരുന്നെങ്കിലും ഒരാളെ ബിജെപി അടര്‍ത്തിയെടുത്ത് തങ്ങളുടെ പാളയത്തിലെത്തിക്കുകയായിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസിന്റെ അംഗസംഖ്യ 16 ആയത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നടന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 13 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.  കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു ഒ​രു അം​ഗ​ത്തെ അ​ട​ർ​ത്തി​യെ​ടു​ക്കു​ക​യും മ​റ്റു പാ​ർ​ട്ടി​ക​ളി​ലെ പ​ത്ത് എം​എ​ൽ​എമാരെ കൂടെക്കൂട്ടിയുമാണ് മ​നോ​ഹ​ർ പ​രീ​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ ഗോ​വ​യി​ൽ അ​ധി​കാ​ര​മേ​റ്റ​ത്.

തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച സഖ്യത്തിലെ എംഎല്‍എമാരുടെ എണ്ണം നോക്കി ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപിയെ ക്ഷണിക്കുകയായിരുന്നു.

ഗോവയിലെ കോണ്‍ഗ്രസ് നേതൃത്വം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെ സമാന ആവശ്യമുന്നയിച്ച് ആര്‍ജെഡി നിയമസഭാ കക്ഷി നേതാവ് തേജസ്വി യാദവും മുന്നണിയിലെ മറ്റ് നേതാക്കളും ബിഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനും കത്ത് നല്‍കുകയായിരുന്നു. തേജസ്വി യാദവിനൊപ്പം സഖ്യകക്ഷികളായ കോണ്‍ഗ്രസ്, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (സെക്കുലര്‍), സിപിഐഎംല്‍ നേതാക്കളുമുണ്ടായിരുന്നു. തന്നെ പിന്തുണയ്ക്കുന്ന 111 എംല്‍എമാരുടെ പട്ടികയാണ് തേജസ്വി യാദവ് ഗവര്‍ണര്‍ക്ക് കൈമാറിയത്. 243 അംഗ നിയമസഭയില്‍ 80 സീറ്റുകളുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

തങ്ങള്‍ നല്‍കിയ കത്തിനെ കുറിച്ച് പഠിച്ചശേഷം തീരുമാനം ഉടന്‍ അറിയിക്കാമെന്ന് ഗവര്‍ണര്‍ പറഞ്ഞെന്ന് ഗവര്‍ണറെ കണ്ടശേഷം രാജ്ഭവന് പുറത്ത് വന്ന തേജസ്വി യാദവ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും തേജസ്വി യാദവ് പറഞ്ഞു. 122 എംല്‍എമാരുടെ പിന്തുണയാണ് ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയു – ബിജെപി സഖ്യസര്‍ക്കാരാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.

ബി​ഹാ​റി​ൽ ആ​ർ​ജെ​ഡി-​കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​യു മ​ഹാ​സ​ഖ്യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ങ്കി​ലും ഇ​ട​യ്ക്കു​വ​ച്ച് നി​തീ​ഷ് കുമാര്‍ ബി​ജെ​പി​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്നു സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ബിഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനൊപ്പം

ഗോവയെയും ബിഹാറിനെയും കൂടാതെ കര്‍ണാടക ഗവര്‍ണറുടെ നടപടി മാതൃകയാക്കി തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ കോണ്‍ഗ്രസ് നേതൃത്വവും  ഗവര്‍ണര്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യെ​ന്ന നി​ല​യി​ലാ​ണ് അ​വ​കാ​ശ​വാ​ദം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗോവയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നു. 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് തനിച്ച് 28 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്ക് ലഭിച്ചത് 21 സീറ്റുകളാണ്. എന്നാല്‍ നാലു സീറ്റുകള്‍ വീതം നേടിയ എന്‍പിഎഫ്, എന്‍പിപി എന്നീ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയും ഒരു സ്വതന്ത്ര എംഎല്‍എയെ കൂടെക്കൂട്ടിയും 30 സീറ്റുകളൊപ്പിക്കുകയായിരുന്നു. എന്നിട്ടും ഭൂരിപക്ഷത്തിന് വേണ്ട 31 സീറ്റുകള്‍ തികയാതെ വന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എ തൗനാജം ശ്യാംകുമാര്‍ സിംഗിനെ കൂറുമാറ്റി ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയ്ക്ക് മുന്നില്‍ ഹാജരാക്കി ബിജെപിക്ക് പിന്തുണ അറിയിക്കുകയായിരുന്നു. കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് ശ്യാംകുമാര്‍ സിംഗിനെ ബിജെപിയുടെ സ്പീക്കര്‍ ഒഴിവാക്കിക്കൊടുക്കുകയും ഇദ്ദേഹം ബിജെപിയുടെ എന്‍ ബൈറേന്‍ സിംഗ് മന്ത്രിസഭയില്‍ അംഗമാക്കുകയും ചെയ്തു. മണിപ്പൂര്‍ കോണ്‍ഗ്രസ് നേതൃത്വവും സ്പീക്കറെ കണ്ട് കര്‍ണാടക മാതൃകയില്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെടും.

DONT MISS
Top