മിഷന്‍ ഇംപോസിബിള്‍ ഫാള്‍ഔട്ട്; പ്രേക്ഷകരുടെ ശ്വാസം നിലയ്ക്കാന്‍പോന്ന രംഗങ്ങളുമായി ട്രെയിലര്‍; വീണ്ടും ഞെട്ടിക്കാന്‍ ടോം ക്രൂസ്

മിഷന്‍ ഇംപോസിബിള്‍ സീരിസിലെ പുതിയ ചിത്രം ഫാള്‍ഔട്ടിന്റെ ട്രെയ്‌ലര്‍ തരംഗമാകുന്നു. ശ്വാസം നിലയ്ക്കുന്ന രംഗങ്ങളാല്‍ സമ്പന്നമായ ചടുലമായ ട്രെയ്‌ലര്‍ ഏതൊരു ആക്ഷന്‍ ചിത്ര ആരാധകരേയും ഫാള്‍ഔട്ടിലേക്ക് ആകര്‍ഷിക്കും. പതിവുപോലെ ഹോളിവുഡിലെ ഏറ്റവും വിലയേറിയ നടന്‍ ടോം ക്രൂസ് ആരാധകരെ നന്നായി രസിപ്പിക്കുമെന്നും ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. ക്രിസ്റ്റഫര്‍ മക്വാറി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ക്രൂസും സഹനിര്‍മാതാവാണ്.

DONT MISS
Top