ട്രോളന്മാര്‍ക്ക് പൂക്കാലം വരവായ്, ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുന്നു


ഇത് ട്രോളന്മാര്‍ക്ക് ഉത്സവകാലം. ത്രിപുര മുഖ്യമന്ത്രിയായ ബിജെപി നേതാവ് ബിപ്ലബ് കുമാര്‍ ദേബ് ചെങ്ങന്നൂരിലെത്തുകയാണ്. നേരത്തെതന്നെ ഇക്കാര്യം ബിജെപി പറഞ്ഞിരുന്നുവെങ്കിലും തിയതി പുറത്തറിയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 24നാണ് ബിപ്ലബ് വരുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ട്രോളന്മാര്‍ക്ക് ആഘോഷമാകും ഈ വരവ് എന്നുറപ്പ്. വോട്ടര്‍മാര്‍ക്ക് ആവേശമാകും ബിപ്ലബിന്റെ വരവ് എന്ന് ബിജെപി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ശരിക്കും ആവേശം വര്‍ദ്ധിക്കുന്നത് ട്രോളന്മാര്‍ക്കായിരിക്കുമെന്നുറപ്പ്. അത്രത്തോളം പ്രിയപ്പെട്ടവനാണ് ട്രോളന്മാര്‍ക്ക് ബിപ്ലബ് കുമാര്‍ ദേബ്.

ത്രിപുരയില്‍ അധികാരമേറ്റയുടനെ മണ്ടത്തരത്തിന്റെ പെരുമഴയാണ് ബിപ്ലബ് ദേബ് തീര്‍ത്തത്. മഹാഭാരതം ലൈവും ഐശ്വര്യാ റായിയുടെ സൗന്ദര്യവും എല്ലാം ബിപ്ലബിന്റെ പരാമര്‍ശങ്ങള്‍ക്ക് പാത്രമായി. സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചവരുടെ സിവില്‍ സര്‍വീസായിരുന്നു ഏറ്റവും ശ്രദ്ധേയമായ മണ്ടത്തരം. ഇത്തരത്തില്‍ നിരവധി അഭിപ്രായപ്രകടനങ്ങള്‍ ചെങ്ങന്നൂരിലും ഉണ്ടാകുമെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതീക്ഷ.

DONT MISS
Top