ആര്‍എസ് പുരയില്‍ പാകിസ്താന്‍ വെടിവെയ്പ്പ്; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

ഫയല്‍ ചിത്രം

ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ച് പാകിസ്‌താന്‍ ജമ്മുകശ്മീരിലെ ആര്‍എസ് പുരയില്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ രണ്ട് നിവാസികള്‍ക്ക് വെടിവെയ്പ്പില്‍ പരുക്കേറ്റു.

നിയന്ത്രണ രേഖ ലംഘിച്ച് പാകിസ്താന്‍ ആക്രമം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തിക്ക് സമീപത്തുള്ള മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

ചൊവ്വാഴ്ച സാംബാ മേഖലയില്‍ പാകിസ്താന്‍ നടത്തിയ വെടിവെപ്പിലും ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ഈ വര്‍ഷം മാത്രം 650 തവണയാണ് അതിര്‍ത്തി ലംഘിച്ച് പാകിസ്താന്‍ വെടിവെയ്പ്പ് നടത്തിയത്.

റംസാന്‍ പ്രമാണിച്ച് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അഭ്യര്‍ത്ഥന പ്രകാരം ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കശ്മീരില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. സൈനികരെ ആക്രമിച്ചാല്‍ തിരിച്ചടിക്കാം. എന്നാല്‍ നടപടി സമാധാന അന്തരീക്ഷത്തില്‍ വ്രതാനുഷ്ടാനത്തിന് സാഹചര്യമൊരിക്കിയാകണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം.

DONT MISS
Top