പേരില്‍ വ്യത്യസ്തതയുമായി മമ്മൂട്ടി ചിത്രം വരുന്നു; ‘ഉണ്ട’യുടെ ഷൂട്ടിംഗ് സെപ്തംബറില്‍ ആരംഭിക്കും

മമ്മൂട്ടി

അനുരാഗ കരിക്കിന്‍ വെള്ളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ട സെപ്തംബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. മമ്മുട്ടിയുടെ മാസ്സ് എന്റര്‍ടൈനര്‍ ആയിരിക്കും ഉണ്ട എന്നാണ് വാര്‍ത്തകള്‍. പേരിന്റെ പ്രത്യേകത കൊണ്ട് പ്രഖ്യാപന വേളയില്‍ തന്നെ ശ്രദ്ധ നേടിയ ചിത്രത്തില്‍ ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ധര്‍മിക് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ്. അന്‍വര്‍ റഷീദായിരിക്കും ഉണ്ടയുടെ നിര്‍മാതാവ്. ഹര്‍ഷാദാണ് ഉണ്ടയുടെ തിരക്കഥ ഒരുക്കുന്നത്. വടക്കേ ഇന്ത്യയിലായിരിക്കും സിനിമയുടെ പ്രധാന ലൊക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

DONT MISS
Top