ആര്യയെയല്ലാതെ ആരെയും വിവാഹം കഴിക്കില്ല, പറ്റിയില്ലെങ്കില്‍ ജീവിതത്തില്‍ വിവാഹം വേണ്ട: അബര്‍നദി


ആര്യയോടുള്ള സ്‌നേഹം വീണ്ടും തുറന്നുപറഞ്ഞ് അബര്‍നദി. എങ്കവീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയില്‍ ആര്യയെ വിവാഹം ചെയ്യാന്‍ ഏറ്റവും സാധ്യതകല്‍പ്പിക്കപ്പെട്ട മത്സരാര്‍ഥിയായിരുന്നു അബര്‍നദി. അവസാന ഘട്ടത്തില്‍ പുറത്തായെങ്കിലും ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന ഉറപ്പിലാണ് ഇവര്‍.

ഞാന്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. അതിന് സാധിച്ചില്ലെങ്കില്‍ ജീവിതത്തില്‍ വിവാഹം വേണ്ട. ഞാന്‍ തനിച്ച് ജീവിക്കും. എനിക്കിപ്പോള്‍ വിവാഹത്തില്‍ താത്പര്യമില്ലെന്നായിരിക്കുന്നു. വിവാഹമല്ലാതെയും ജീവിതത്തില്‍ പലകാര്യങ്ങളുണ്ട്. അവയെല്ലാം ചെയ്ത് തീര്‍ക്കണം. അബര്‍നദി പറഞ്ഞു.

ആര്യയ്ക്ക് എന്തൊക്കെയോ സമ്മര്‍ദ്ദങ്ങളുണ്ടെന്നും എല്ലാവരും വിചാരിക്കുന്നതുപോലെ അദ്ദേഹം അത്ര സന്തോഷവാനല്ല എന്നും അവര്‍ പറഞ്ഞു. തന്നെ വേണ്ട എന്നുവച്ചതിന്റെ കാരണം അറിയില്ല. എനിക്ക് തോന്നുന്നത് ഷോയ്ക്ക് ശേഷം സാമ്പത്തികമായി എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്. അദ്ദേഹം അത്ര സന്തോഷവാനല്ല. എന്തൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ അദ്ദേഹത്തിനുണ്ടെന്ന് അബര്‍നദി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top