കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനായി പ്രചരണം നടത്തിയ നേതാക്കള്‍ തന്നെ ചെങ്ങന്നൂരിലും പ്രചരണം നടത്തുന്നത് എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് കോടിയേരി

ചെങ്ങന്നൂര്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനായി പ്രചരണം നടത്തിയ നേതാക്കള്‍ തന്നെ ചെങ്ങന്നൂരിലും കോണ്‍ഗ്രസിനായി പ്രചരണം നടത്തുന്നത് എല്‍ഡിഎഫിന് ഉപകരമാണെന്ന് കൊടിയേരിയുടെ പരിഹാസം. ആര്‍എസ്എസ്‌ന്റെ തീവ്ര ഹിന്ദുത്വത്തിന് ബദലായി കോണ്‍ഗ്രസ്സ് കര്‍ണാടകയില്‍ ഉയര്‍ത്തിയത് മൃദുഹിന്ദുത്വം ആണ്. ഇതു തന്നെയാണ് ഇരു മുന്നണികളും ചെങ്ങന്നൂരില്‍ ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ മത നിരപേക്ഷത ഉയര്‍ത്തി പിടിക്കുന്ന എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ വിജയിക്കും.

സോളാര്‍ കേസുമായി ബന്ധപ്പെട്ട കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല. കമ്മീഷന്‍ റിപ്പോര്‍ട്ട് കോടതി പിന്‍ലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിന് തുടര്‍നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top