ബിജെപിയുടെ വിജയത്തില്‍ നേട്ടം കൊയ്ത് ഒാഹരി വിപണിയും

ബംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്റെ പ്രതിഫലനം വിപണിയിലും. തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ മുന്നേറ്റം വിപണിക്ക് കരുത്ത് പകരുകയാണ്. ബിഎസ്ഇ സെന്‍സെക്‌സ് 254.95 പോയിന്റ് ഉയര്‍ന്ന് 35818.52 ലാണ് വ്യാപാരം നടക്കുന്നത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 69.25 പോയിന്റ് ഉയര്‍ന്ന് 10,871.35 ലുമാണ് വ്യാപാരം നടക്കുന്നത്. പവര്‍ ഗ്രിഡ്, ടൈറ്റന്‍ കമ്പനി, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, യെസ് ബാങ്ക് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികള്‍.

കര്‍ണാടകയെ സംബന്ധിച്ച് മികച്ച നേട്ടം കൈവരിച്ചാണ് ബിജെപി അധികാരം പിടിച്ചെടുത്തിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തോല്‍വി ഉള്‍പ്പെടെ കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്.

DONT MISS
Top