അപ്രതീക്ഷിത തിരിച്ചടിയില്‍ കോണ്‍ഗ്രസ്; ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയ്ക്ക് തോല്‍വി

ബംഗളുരു: കര്‍ണാടകയില്‍ അപ്രതീക്ഷിത തിരിച്ചടി ഏറ്റുവാങ്ങി കോണ്‍ഗ്രസ്. ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെട്ടു. 12,000 വോട്ടുകള്‍ക്കാണ് എതിര്‍സ്ഥാനാര്‍ത്ഥി ജിടി ദേവഗൗഡ വിജയിച്ചത്. അതേസമയം ബദാമിയില്‍ 160 സീറ്റുകളുടെ ലീഡോടെ അദ്ദേഹം മുന്നിട്ടുനില്‍ക്കുന്നു.

കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തോല്‍വി. സിദ്ധരാമയ്യ എന്ന നേതാവിന്റെ നേതൃപാടവും അഴിമതി രഹിത പ്രതിച്ഛായയും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തില്ല എന്ന് വേണം വിലയിരുത്താന്‍.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഏറ്റവും അവസാനത്തെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ പ്രധാനമായ എല്ലാ മേഖലകളിലും ബിജെപി വ്യക്തമായ ലീഡോടെയാണ് മുന്നിട്ടുനില്‍ക്കുന്നത്. തീരദേശ മേഖലകളിലാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഒട്ടും അനുകൂലമല്ലാത്ത ഫലസൂചനകളാണ് കര്‍ണാടകയില്‍നിന്നും ലഭിക്കുന്നത്. ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസിന് ലീഡുണ്ടായിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തുകയായിരുന്നു.

DONT MISS
Top