കോണ്‍ഗ്രസിന് തിരിച്ചടിയായത് തീരദേശ മേഖല കൈവിട്ടത്, മധ്യകര്‍ണാടകയിലും ബിജെപി ആധിപത്യം

സിദ്ധരാമയ്യ

ബംഗളൂര്‍: 2013 ലെ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കാന്‍ സഹായിച്ച കന്നഡ തീരമേഖല ഇത്തവണ കൈവിട്ടതാണ് കോണ്‍ഗ്രസിന് കര്‍ണാടകയില്‍ തിരിച്ചടിയായത്. തീരമേഖലയില്‍ ബിജെപിയാണ് മുന്നേറ്റം നടത്തിയത്. ഇതോടൊപ്പം മധ്യകര്‍ണാടകയിലും ബിജെപി അധിപത്യം തുടര്‍ന്നു. കൂടാതെ ഹൈദരാബാദ് കര്‍ണാടക മേഖലയിലും മുംബൈ കര്‍ണാടക മേഖലയിലും ബിജെപിയാണ് മുന്നിലെത്തിയത്.

മുംബൈ കര്‍ണാടക മേഖലയിലെ 30 ലധികം സീറ്റുകളില്‍ ബിജെപിക്ക് ലീഡ് നേടാന്‍ കഴിഞ്ഞുവെന്നതാണ് നിര്‍ണായകമായത്. ഹൈദരാബാദ് കര്‍ണാടകയില്‍ 31 സീറ്റുകളുള്ളതില്‍ പതിനെട്ടോളം സീറ്റുകളിലും ബിജെപിയാണ് ലീഡ് നേടിയത്. ബാംഗളൂര്‍ നഗരപരിധിയില്‍ വരുന്ന മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായത്.

കഴിഞ്ഞതവണ സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ച തീരദേശ മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ പ്രകടനം ദയനീയമാണ്. ഇവിടുത്തെ മണ്ഡങ്ങളില്‍ ബിജെപി മൂന്ന് സീറ്റുകളില്‍ മാത്രമാണ് മുന്നിലെത്തിയത്. എന്നാല്‍ ബിജെപി ഇവിടെ 15 സീറ്റുഖളിലാണ് മുന്നിലെത്തിയത്.

മധ്യകര്‍ണാടകയിലെ 35 സീറ്റുകളില്‍ 23 ലും ലീഡ് നേടിയത് ബിജെപിയാണ്. കോണ്‍ഗ്രസിന് ഈ മേഖലയില്‍ മുന്നിലെത്താന്‍ കഴിഞ്ഞത് എട്ട് സീറ്റുകളില്‍ മാത്രമാണ്. മൈസൂര്‍ മേഖലയില്‍ ജെഡിഎസിനാണ് മുന്‍തൂക്കം കിട്ടിയത്. ഇവിടെ ജെഡിഎസും കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരം. ഇവിടെ കോണ്‍ഗ്രസിനെ പിന്നിലാക്കി ജെഡിയു മുന്നേറി.

വോക്കലിംഗമേഖലയില്‍ ജെഡിഎസ് ആണ് നേട്ടമുണ്ടാക്കിയത്. ലിംഗായത്ത് സംവരണം അടക്കം സാമുദായിക വിഷയങ്ങള്‍ കൊണ്ടുവന്ന് നേട്ടം കൊയ്യാനുള്ള സിദ്ധരാമയ്യയുടെ ശ്രമം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായില്ല എന്നുമാത്രമല്ല ഇത് തിരിച്ചടിയായി എന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. ലിംഗായത്ത് വിഭാഗത്തിന് മേല്‍ക്കൈയുള്ള മധ്യകര്‍ണാടകയിലും ബിജെപി തന്നെ മുന്നേറ്റുമുണ്ടാക്കിയത് ഇത് ശരിവയ്ക്കുന്നതാണ്.

DONT MISS
Top