ആറാം കിരീടം ലക്ഷ്യമിട്ട് മഞ്ഞപ്പട; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍

ബ്രസീലിയ: റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന നെയ്മര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ പരുക്കേറ്റ പിഎസ്ജിയുടെ ഡാനി ആല്‍വേസിന് ട്വിറ്റയുടെ ടീമില്‍ ഇടംനേടാനായില്ല. റഷ്യയില്‍ അടുത്തമാസമാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുക.

പൗളീനോ, നെയ്മര്‍, ഫെര്‍മീന്യോ, കുട്ടീന്യോ, വില്ല്യന്‍ ഫെര്‍ണാണ്ടീന്യോ എന്നിവരുള്‍പ്പെട്ട സംഘത്തെയാണ് തങ്ങളുടെ ആറാം ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന ബ്രസീല്‍ ടീമിനായി ടിറ്റെ അണിനിരത്തിയിരിക്കുന്നത്. അതിനൊപ്പം കഴിഞ്ഞ ലോകകപ്പ് സെമിയില്‍ സ്വന്തം നാട്ടില്‍ 1-7 ന് ജര്‍മനിയോടേറ്റ തോല്‍വി മറക്കാനും ഈ ലോകകപ്പ് കിരീടം ബ്രസീലിന് നിര്‍ണായകമാണ്. കോസ്റ്റാറിക്ക, സെര്‍ബിയ, സ്വിറ്റ്‌സര്‍ലണ്ട്, എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ഇ യിലാണ് ബ്രസീല്‍. ജൂണ്‍ 17 നാണ് അവരുടെ ആദ്യ മത്സരം.

ഗോള്‍കീപ്പര്‍-അലിസണ്‍, എഡേഴ്‌സണ്‍, കാസിയോ.

പ്രതിരോധം- മിറാന്‍ഡ, മാര്‍ക്വിനോസ്, തിയാഗോ സില്‍വ, മാഴ്‌സലോ, ഫിലിപ് ലൂയിസ്, ഫാഗ്നര്‍, പെഡ്രോ ജെറോമല്‍, ഡാനിലോ.

മധ്യനിര- കാസിമിറോ, ഫെര്‍ണാണ്ടീനോ, ഫ്രെഡ്, പൗളീഞ്ഞോ, റെനാറ്റോ അഗസ്‌തോ, ഫിലിപ് കുട്ടീഞ്ഞോ, വില്ലിയന്‍.

മുന്നേറ്റ നിര- ഗബ്രിയേല്‍ ജീസസ്, റോബര്‍ട്ടാ ഫിര്‍മിനോ, കോസ്റ്റ, നെയ്മര്‍, ടൈസണ്‍.

DONT MISS
Top