കര്‍ണാടകയില്‍ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം, കോണ്‍ഗ്രസിന് തിരിച്ചടി

പ്രതീകാത്മക ചിത്രം

ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി വ്യക്തമായ മുന്‍തൂക്കത്തോടെ മുന്നേറുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപിയുടെ ലീഡ് നൂറിലേക്ക് അടുക്കുന്നു.

തുടക്കത്തില്‍ ഇഞ്ചോടിഞ്ച് എന്ന നിലയില്‍ മുന്നേറിയ വോട്ടെണ്ണല്‍ പക്ഷെ പിന്നീട് ബിജെപിയുടെ വ്യക്തമായ മേധാവിത്വത്തിന് വഴിമാറുകയായിരുന്നു.

വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ കഴിയുമ്പോള്‍ ബിജെപിയുടെ ലീഡ് നൂറിലേക്ക് അടുക്കുകയാണ്. കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി കണ്ടിരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ബിജെപിക്ക് സാധിക്കും.

സിദ്ധരാമയ്യ എഫക്ട് തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ലെന്നാണ് വോട്ടെണ്ണല്‍ വ്യക്തമാക്കുന്നത്. ബിജെപിക്കെതിരെ രാജ്യത്തൊട്ടാകെ എതിര്‍വികാരം നിലനില്‍ക്കുന്നു എന്ന് പറയുമ്പോഴും കര്‍ണാടകയില്‍ പക്ഷെ അതൊന്നും പ്രതിഫലിച്ചിട്ടില്ല എന്നത് തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വ്യക്തമാക്കുന്നു.

DONT MISS
Top