കര്‍ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സാധ്യത തള്ളാതെ സിദ്ധരാമയ്യയുടെ മകന്‍

ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടകയില്‍ ജെഡിഎസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതാവ് യതീന്ദ്ര. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനാണ് യതീന്ദ്ര. വരുണ മണ്ഡലത്തില്‍നിന്നാണ് യതീന്ദ്ര ജനവിധി തേടുന്നത്. കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു യതീന്ദ്രയുടെ പ്രതികരണം.

കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ അല്ലാത്തപക്ഷം ജെഡിഎസുമായി സഖ്യം രൂപീകരിക്കുമെന്നാണ് യതീന്ദ്ര സൂചന നല്‍കിയത്.

അതേസമയം കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും, ബിജെപിയും ഒപ്പത്തിനൊപ്പമാണ്. സംസ്ഥാനത്ത് കടുത്ത മത്സരം കാഴ്ചവെച്ച ബിജെപിയും കോണ്‍ഗ്രസും ഭരണം നേടാമെന്ന ആത്മവിശ്വാസത്തിലാണ്.

കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളിലും പിന്നിലാണ്. സിദ്ധരാമയ്യ മത്സരിച്ച ബദാമിയിലും ചാമുണ്ഡേശ്വരിയിലുമാണ് സിദ്ധാരാമയ്യ പിന്നില്‍. ബദാമിയില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിച്ച ശ്രീരാമലു മുന്നിലാണ്. എന്നാല്‍  ജനവിധി തേടുന്ന യതീന്ദ്ര വരുണയില്‍ മുന്നിലാണ്.

DONT MISS
Top