കര്‍ണാടകയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം; സിദ്ധരാമയ്യ രണ്ട് സീറ്റുകളിലും പിന്നില്‍

ബംഗളൂരു:  കര്‍ണാടക തെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും, ബിജെപിയും ഒപ്പത്തിനൊപ്പം. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. 134 സീറ്റുകളിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് 51 സീറ്റിലും ബിജെപി 44 സീറ്റിലും ജെഡിഎസ് 24 സീറ്റിലും ലീഡ് ചെയ്യുന്നു.

അതേസമയം കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളിലും പിന്നിലാണ്. മത്സരിച്ച ബദാമിയിലും ചാമുണ്ഡേശ്വരിയിലുമാണ് സിദ്ധരാമയ്യ പിന്നില്‍. ബദാമിയില്‍ സിദ്ധരാമയ്യയ്‌ക്കെതിരെ മത്സരിച്ച ശ്രീരാമലു മുന്നിലാണ്. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദ്യൂരപ്പ ശിക്കാരിപുരിയില്‍ മുന്നിലാണ്.

കര്‍ണാടകയുടെ ആദ്യ ഫല സൂചനകള്‍ ഒന്‍പത് മണിയോടെ അറിയാം. ഉച്ചയോടെ പൂര്‍ണമായ ഫലവും അറിയാം. ഭരണകക്ഷിയായ കോണ്‍ഗ്രസിന് അനുകൂലമായ ഫലസൂചനകളാണ് ആദ്യഘട്ടത്തില്‍ പുറത്തുവരുന്നത്. ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയതോടെ അധികാരം നിലനിര്‍ത്താമെന്ന് കോണ്‍ഗ്രസും തിരിച്ചുപിടിക്കാമെന്ന് ബിജെപിയും ആത്മവിശ്വാസത്തിലാണ്.

DONT MISS
Top